മത്സ്യോത്സവവും മത്സ്യ അദാലത്തും ജൂലൈയില്‍
മലപ്പുറം: ജില്ലാതല മത്സ്യോത്സവം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ താനൂരില്‍ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. താനൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ തീരദേശ മേഖലയിലെ മുഴുവന്‍ ആളുകളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു പ്രത്യേക അദാലത്ത് നടത്തും.
അദാലത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കുകയും പരാതികള്‍ക്കു തത്സമയം പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 19 മുതല്‍ മത്സ്യഭവനുകളില്‍ വിതരണം ചെയ്യും. മത്സ്യോത്സവത്തില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, പവലയിനുകള്‍ എന്നിവയുണ്ടാകും. വൈകിട്ട് കലാപരിപാടികളും നടക്കും. പരിപാടിയുടെ ഭാഗമായി മേഖലയിലെ പൊതുജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കലാ-കായിക മത്സരവും സംഘടിപ്പിക്കും. വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കും. മലപ്പുറം, പാലക്കാട്, തൃശൂര്‍,വയനാട് മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് മേളയില്‍ പങ്കാളികളാകുക. പരിപാടിയുടെ മുന്നോടിയായി വിളംബര ജാഥയും സംഘടിപ്പിക്കും. മേളയുടെ നടത്തിപ്പിനായി ജില്ലാതല സംഘാടക സമിതിയും നിലവില്‍വന്നു. വിവിധ വകുപ്പുകളുടെ എക്‌സ്ബിഷന്‍ സ്റ്റാളുകള്‍, കലാ പരിപാടികള്‍, തീരമൈത്രി സംഗമം, മത്സ്യകര്‍ഷക സംഗമം, മത്സ്യത്തൊഴിലാളി സംഗമം, കലാപരിപാടികള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ഇതുസംബന്ധിച്ചു കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."