പിറവം പള്ളി പൊലിസ് വലയത്തില്‍: സംഘര്‍ഷാവസ്ഥ, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി
കൊച്ചി:പിറവം സെന്റ് മേരീസ് പള്ളി പൊലിസ് വലയത്തില്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്ന് ഉച്ചക്ക് 1.45 ഓടെ പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായാണ് പൊലിസ് പിന്‍ ഭാഗത്തുകൂടിയാണ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റുകയും ചെയ്തു. പള്ളിക്കകത്തെ യാക്കോബായ വിശ്വാസികളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. വൈദികരടക്കം 67 പേരായിരുന്നു പള്ളിക്കകത്തുണ്ടായിരുന്നത്.
ഇവരെയടക്കം മെത്രാപൊലീത്തമാരെയും അറസ്റ്റ് ചെയ്തു. അതേ സമയം പള്ളിയിലുള്ളവരേ പൂര്‍ണമായും ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടറോട്
ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരം പള്ളിയുടെ പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ ഹൈക്കോടതിയില്‍ നടപടി സ്വീകരിച്ചതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു
കോടതി അന്ത്യശാസനം നല്‍കിയിരുന്നത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രാര്‍ഥനക്കായി പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിക്കാന്‍ ആനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു യാക്കോബായ വിഭാഗം.
അതേ സമയം സുപ്രിം കോടതി വിധിപ്രകാരം ആരാധനയ്ക്കെത്തുന്നവരെ പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് യാക്കോബായ മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ പോളി കാര്‍പസ്. എന്നാല്‍, ആരാധനയുടെ പേരില്‍ എവിടെ നിന്നെങ്കിലും വരുന്നവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."