ജില്ലയില്‍ 21 സ്കൂളുകള്‍ എസ്.എഫ്.ഐ ഏറ്റെടുക്കുന്നു
നിലമ്പൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ അടക്കമുള്ള സഹായവുമായി എസ്.എഫ്.ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ' എന്ന മുദ്രാവാക്യവുമായി 400 സ്കൂളുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ 21 സ്കൂളുകള്‍ ഏറ്റെടുക്കുന്നത്. എട്ടു സ്കൂളുകള്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.
പന്തീരായിരം ഉള്‍വനത്തിലെ ബദല്‍ സ്കൂളും പദ്ധതിയില്‍ ഉള്‍പ്പെടും. ഇവിടെ പഠനോപകരണങ്ങളും മറ്റും നല്‍കിക്കഴിഞ്ഞു. അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം ബദല്സ്കൂളില് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പഠനോപകരണങ്ങള്‍ക്കു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ കസേര, മേശ, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവും നല്കി. കുട്ടികള്‍ക്കു മോട്ടിവേഷന്റെ ഭാഗമായി വിദഗ്ധ അധ്യാപകരെ പങ്കെടുപ്പിച്ചു പ്രത്യേക ക്ലാസുകള്‍ നടത്തും.
ബദല്‍ സ്കൂളുകളില്‍ പഠനം നടത്തുന്നതുമായ ആദിവാസി കുട്ടികള്‍ക്കായി വിനോദയാത്രകള്‍, പോഷകാഹാരം, ജനകീയ ലൈബ്രറി തുടങ്ങിയവയും ലഭ്യമാക്കുമെന്നു ജില്ലാ പ്രസിഡന്റ് എന്‍.എം ഷഫീഖ്, സെക്രട്ടറി പി. ഷബീര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ശ്യാം പ്രസാദ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."