റിയാദ് ഇന്ത്യൻ മീഡിയാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: ഗൃഹാതുര സ്മരണകളുയർത്തി റിയാദ് ഇന്ത്യൻ മീഡിയാ ഫോറം (റിംഫ്) ഓണാഘോഷം സംഘടിപ്പിച്ചു. ബത് ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി വിഭവസമൃദ്ദമായ സദ്യയോടെ ആരംഭിച്ചു. സാംസ്കാരിക സമ്മേളനം പ്രമുഖ കർണ്ണാടിക് സംഗീതജ്ഞൻ മുഖത്തല ശിവജി ഉദ്ഘാടനം ചെയ്തു. നൗഷാദ് കോർമത്ത് അധ്യക്ഷനായിരുന്നു. സർവ്വർക്കും ഐശ്വര്യവും സമ്പൽ സമൃദ്ദിയും ഉദ്ഘോഷിക്കുന്ന ഓണം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ഓണം ഓർമ്മപ്പെടുത്തുന്നതെന്ന് മുഖത്തല ശിവജി പറഞ്ഞു. നാസർ കാരന്തൂർ അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. ജയൻ കൊടുങ്ങല്ലൂർ പൊന്നാട അണിയിച്ചു.
സിറ്റി ഫ്ളവർ സി.ഇ.ഒ ഫസലുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. ബഷീർ പാങ്ങോട്, ശക്കീബ് കൊളക്കാടൻ, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ് റഹ്മാൻ, സുലൈമാൻ ഊരകം, ജലീൽ ആലപ്പുഴ, ശഫീഖ് കിനാലൂർ, ഹാരിസ് ചോല, ഷിബു ഉസ്മാൻ, സത്താർ കായംകുളം, ഷിനോജ് കൊയിലാണ്ടി, മുജീബ് താഴത്തേതിൽ, ഷാജി മോൻ, ഷമീർ ബാബു എന്നിവർ ആശംസ നേർന്നു. ഉബൈദ് എടവണ്ണ ആമുഖ പ്രസംഗം നടത്തി. അക്ബർ വേങ്ങാട്ട് സ്വാഗതവും നൗഫൽ പാലക്കാടൻ നന്ദിയും പറഞ്ഞു. റിംഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."