കാളികാവില്‍ രണ്ട് വാഹനങ്ങള്‍ പിടികൂടി
കാളികാവ്: അനധികൃത കുന്നിടിക്കലിനെതിരെ പൊലിസ് നടപടി ശക്തമാക്കി. കാളികാവ് പൊലിസ് സ്റ്റേഷന് പരിധിയിലെ പന്നിക്കോട്ടമുണ്ടയില് നിന്ന് രണ്ട് വാഹനങ്ങള്‍ പിടകൂടി. ശനിയാഴ്ചയാണ് മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടികൂടിയത്. അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കുമെന്ന് കാളികാവ് എസ്.ഐ പി.ജെ കുര്യാക്കോസ് പറഞ്ഞു.
ഉരുള്‍പൊട്ടി മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. പുനര്‍ നിര്‍മാണ പ്രവൃത്തിക്ക് വേണ്ടിയാണ് മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിന്റെ മറവില്‍ ചിലയിടങ്ങളില്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നുണ്ട്. ഒരുതരത്തിലും മണ്ണെടുപ്പ് അനുവദിക്കില്ലെന്ന് പൊലിസ് പറഞ്ഞു.
പന്നിക്കോട്ടുമുണ്ടയില്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ തുടര്‍ നടപടിക്കായി ജിയോളജി വകുപ്പ് അധികൃതര്‍ക്ക് കൈമാറി. കാളികാവ് എസ്.ഐ പി.ജെ കുര്യാക്കോസ് എ.എസ്.ഐ രാജന്, സിവില്‍ പൊലിസ് ഓഫിസര്‍ സജീഷ്, എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."