കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കണം: ഐ.എന്‍.ടി.യു.സി
കണ്ണൂര്‍: കേരളത്തിലെ കൈത്തറി നെയ്ത്ത് മേഖലയില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ നാഷണല്‍ ലേബര്‍ യൂണിയന് (ഐ.എന്‍.ടി.യു.സി)പ്രവര്‍ത്തക സമിതിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2009 ലാണ് നെയ്ത്ത് തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചത്. 2014 മുതല്‍ കൂലി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഇതേവരെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
മാസത്തില്‍ ഒരാഴ്ച പോലും തുടര്‍ച്ചയായി ജോലി ലഭിക്കാത്തവരാണ് തൊഴിലാളികള്‍ എന്നിരിക്കെ കൂലിയുമില്ല തൊഴിലുമില്ല എന്ന സാഹചര്യമാണ് നില നില്‍ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ പ്രസിഡന്റ് കെസുരേന്ദ്രന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.ശങ്കരന്,പി.ശ്യാമള, ടി.ശകുന്തള, പി.പി രാഘവന്, കെ.വി മുകുന്ദന്, പി.അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."