ശ്രീകണ്ഠപുരത്തെ ബസ് പണിമുടക്ക് പിന്‍വലിച്ചു
ശ്രീകണ്ഠപുരം: സ്വകാര്യ ബസ് ജീവനക്കാരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ തളിപ്പറമ്പ്- ശ്രീകണ്ഠപുരം റൂട്ടില്‍ നടത്താനിരുന്ന ബസ് പണിമുടക്ക്‌സമരം പിന്‍വലിച്ചു.
ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരത്ത്് സിഐ വി.വി.ലതീഷിന്റെയും എസ്. ഐ ഇ. നാരായണന്റെയും നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് പണിമുടക്ക് ഒഴിവാക്കിയത് . തൊഴിലാളികളെ അക്രമിച്ചവര്‍ക്കെതിരെ നിയമ പരമായ നടപടികള്‍ കൈകൊള്ളുമെന്ന് സിഐ പറഞ്ഞു. കഴിഞ്ഞ ഏഴിന് ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ണൂര്‍ -ചന്ദനക്കാംപാറ റൂട്ടിലോടുന്ന ദര്‍ശനാ ബസ് ജിവനക്കാരെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. മറ്റൊരു ബസ് തൊഴിലാളികളുമായുള്ള സമയതര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം.സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."