ജില്ല പതിനൊന്നാം സ്ഥാനത്ത്
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല പതിനൊന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയില്‍ 642.81 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കാനുളളത്. ഇവയില്‍ 229.05 കോടിയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 35.63 ശതമാനത്തിന്റെ പ്രവര്‍ത്തികളാണ് നടന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളാണ് മലപ്പുറത്തിനും പിറകിലുള്ളത്. കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് മുന്‍നിരയിലുള്ളത്.
പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തുകളുടെ ഇടയില്‍ മലപ്പുറം പത്താം സ്ഥാനത്താണ്. വയനാട്, തിരുവനന്തപുരം, ഇടുക്കി ജില്ലാപഞ്ചായത്തുകളാണ് മുന്‍നിരയില്‍. 37.78 ശതമാനം ഫണ്ടാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവരെ ചെലവഴിച്ചത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ്, താനൂര്‍ ബ്ലോക്കുകള്‍ 50 ശതമാനം പിന്നിട്ടപ്പോള്‍ അരീക്കോട് ബ്ലോക്ക് 28.92 ശതമാനവുമായി ഏറ്റവും പിറകിലാണുള്ളത്. പെരുമ്പടപ്പ് ബ്ലോക്ക് ഇതിനകം 59.49 ശതമാനം ഫണ്ട് ചെലവഴിച്ചു. താനൂര്‍ 52.44 ശതമാനത്തിലുമെത്തി. കരുളായി, കുറ്റിപ്പുറം, നിലമ്പൂര്‍ ബ്ലോക്കുകളും മുപ്പത് ശതമാനത്തിലെത്തിയിട്ടുളളൂ.
നഗരസഭകളില്‍ പെരിന്തല്‍മണ്ണ 45.79 ശതമാനവുമായി മുന്‍നിരയിലുള്ളപ്പോള്‍ ഏറ്റവും പിറകിലുള്ള നിലമ്പൂര്‍ നഗരസഭയില്‍ ഇതുവരെ 21.89 ശതമാനം മാത്രമാണ് പൂര്‍ത്തിയാത്. വളാഞ്ചേരി(45.12), കൊണ്ടോട്ടി(42.20), പരപ്പനങ്ങാടി(41.98), മലപ്പുറം(38.04)എന്നിവയാണ് മുന്നിലുള്ളത്. താനൂര്‍(23.76), മഞ്ചേരി(23.96), തിരൂരങ്ങാടി(26.68), കോട്ടക്കല്‍(27.60)എന്നിവ ഏറ്റവും പിറകിലുമാണ്.
പഞ്ചായത്തുകളില്‍ കൂട്ടിലങ്ങാടി, നന്നമുക്ക്, വേങ്ങര എന്നിവ 50 ശതമാനം കടന്നപ്പോള്‍ കുഴിമണ്ണ, വളവന്നൂര്‍, കല്‍പകഞ്ചേരി എന്നീ പഞ്ചായത്തുകള്‍ 25 ശതമാനം ഫണ്ട് ഇതുവരെ വിനിയോഗിച്ചിട്ടില്ല. കൂട്ടിലങ്ങാടി പഞ്ചായത്ത് 59.59 ശതമാനവും നന്നമുക്ക് 53.05 ശതമാനവും വേങ്ങര 51.49 ശതമാനവും ഫണ്ട് വിനിയോഗിച്ചു. മുത്തേടം(49.37), തുവ്വൂര്‍(48.33), പുഴക്കാട്ടിരി(48.22)ശതമാനത്തിലുമെത്തിയിട്ടുണ്ട്. കുഴിമണ്ണ പഞ്ചായത്തില്‍ ഇതുവരെ 19.49 ശതമാനം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. വളവന്നൂര്‍ (22.22), കല്‍പ്പകഞ്ചേരി(24.70), പെരുമ്പടപ്പ്(25.26), എടവണ്ണ(25.42), തേഞ്ഞിപ്പലം(25.67), മൂന്നിയൂര്‍ 25.70 ശതമാനം പദ്ധതികളുമാണ് ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."