HOME
DETAILS
MAL
അവിഹിതബന്ധം സംശയിച്ച് ഭാര്യയെ യുവാവ് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; മൃതദേഹം ഒളിപ്പിക്കാന്‍ കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി
backup
September 26 2019 | 14:09 PM
ന്യഡല്‍ഹി: അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. ഡല്‍ഹി പ്രേംനഗര്‍ സ്വദേശിയായ ആഷു(33) ആണ് ഭാര്യ സീമയെ കൊലപ്പെടുത്തിയ ശേഷം പൊലിസില്‍ കീഴടങ്ങിയത്. ഒന്‍പത് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മൂന്ന് കുട്ടികളുണ്ട്. ഏറെ നാളായി ഇവര്‍ അകന്ന് കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം സീമയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആഷു കല്ലുപയോഗിച്ച് സീമയുടെ തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഒളിപ്പിക്കാന്‍ വേണ്ടി ചെറിയ കഷ്ണങ്ങളാക്കി വീട്ടിന്റെ സെപ്റ്റിക് ടാങ്കില്‍ തള്ളി. ഇതിന് ഇയാളുടെ സഹോദരന് തരുണിന്റെ സഹായവും ലഭിച്ചതായി പൊലിസിന് വിവരം ലഭിച്ചു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."