മഹാരാഷ്ട്രയില്‍ ശിവസേനയോട് 'വല്ല്യേട്ടന്‍' സമീപനവുമായി ബി.ജെ.പി; നിയമസഭാ തെരഞ്ഞെടുപ്പില്‍ 144 സീറ്റുകളില്‍ മത്സരിച്ചേക്കും
മഹാരാഷ്ട്ര: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജന കാര്യത്തില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഏകദേശ ധാരണയിലെത്തിയതായി സൂചന. മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ വല്ല്യേട്ടന്‍ മനോഭാവം കൈക്കൊണ്ട ബി.ജെ.പി 144 സീറ്റുകളിലും ശിവസേന 126 സീറ്റുകളിലുമാണ് മത്സരിക്കുക. 288 അംഗ സഭയിലെ ശേഷിക്കുന്ന 18 സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് വീതിക്കും.
വരുന്ന ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടന്ന ആഭ്യന്തര സമിതി യോഗത്തിന് ശേഷമാണ് സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായത്. നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, പാര്‍ട്ടി സംസ്ഥാന നേതാക്കളായ പങ്കജ് മുണ്ടെ, സുധീര്‍ മുങ്കന്‍തിവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
50:50 എന്ന ശിവസേനയുടെ ആവശ്യത്തിനെതിരേ ബി.ജെ.പിയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പിലായിരുന്നു. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി സ്വതന്ത്ര്യമായി മത്സരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യം നിലനില്‍ത്തണമെന്നായിരുന്നു ഫട്‌നാവിസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."