പ്രളയം സംഹാര താണ്ഡവമാടിയ പുള്ള് ഗ്രാമത്തെ വീണ്ടെടുത്ത് നാട്ടുകാരുടെ കൂട്ടായ്മ
അന്തിക്കാട്: പ്രളയംസംഹാര താണ്ഡവമാടിയ പുള്ള് ഗ്രാമത്തെ വീണ്ടെടുത്ത് നാട്ടുകാരുടെ കൂട്ടായ്മ.
പ്രിയപ്പെട്ടതെല്ലാം പ്രളയം കവര്‍ന്നപ്പോഴും ആത്മവിശ്വാസം കൈവിടാതെ അതിജീവനത്തിന്റെ പാതയിലാണ് പുള്ള് നിവാസികള്‍. പ്രളയത്തില്‍ മുപ്പതിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നാല്‍പതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു. കിണറുകള്‍, കാലിത്തൊഴുത്തുകള്‍, ശൗചാലയങ്ങള്‍ എന്നിവയെല്ലാം നശിച്ചു. വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന നിരവധി പേര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ല. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമായ 10,000 രൂപ ലഭിക്കാത്തവര്‍ നിരവധിയാണ്. വില്ലേജ് ഓഫിസില്‍ നിന്നും എഴുതി കൊടുത്ത അക്കൗണ്ട് നമ്പര്‍ മാറിയതും ചിലര്‍ക്ക് ദുരിതമായി. എന്നിരുന്നാലും പുള്ള് നിവാസികള്‍ ആത്മവിശ്വാസം കൈവിടാതെ അതിജീവനത്തിന്റെ പാതയില്‍ കുതിക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ചു നല്‍കുന്ന നാലു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വടക്കേ പുള്ളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വീടുകള്‍ തകര്‍ന്നവര്‍ക്ക് 34 ഷെല്‍ട്ടറുകള്‍ നിര്‍മിച്ചു. വീടു തകര്‍ന്നവര്‍ വില്ലേജ് ഓഫിസിലെത്തിയെങ്കിലും കലക്ടര്‍ക്ക് നേരിട്ട് അപേക്ഷ കൊടുക്കാന്‍ പറഞ്ഞു മടക്കി അയച്ചതായും പരാതിയുണ്ട്. പുള്ള് ഗ്രാമത്തിന്റെ ഒന്നാം ഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരുടെ കൂട്ടായ്മയില്‍ തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."