ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം; കേസ് എന്‍.ഐ.എ ഏറ്റെടുത്തു
കൊച്ചി: ഇന്ത്യയുടെ ആദ്യവന്കിട വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ സാങ്കേതിക രഹസ്യങ്ങള്‍ ഉള്‍പ്പെട്ട ഹാര്‍ഡ് ഡിസ്ക് മോഷണം പോയ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എ കമ്മിഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു.
കേസ് ഇതുവരെ അന്വേഷിച്ചിരുന്ന സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മോഷണത്തിനാണ് കേസെടുത്തിരുന്നത്. കപ്പലിലെ അഞ്ച് വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്ക്, റാമുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കാണ് മോഷ്ടിക്കപ്പെട്ടത്.
വിദേശ കമ്പനിയുടെ സഹായത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്‍ ആണ് ഇത് കപ്പലിന് ചേരുന്ന വിധത്തില്‍ രൂപപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ഭെല്ലിനോടും ഇറ്റലിയിലെ കമ്പനിയോടും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."