ഇന്ത്യന്‍ ആര്‍ച്ചറി താരങ്ങള്‍ ഇന്നിറങ്ങും
റിയോ ഡി ജനീറോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആര്‍ച്ചറി താരങ്ങളാണ് ഇന്ത്യക്കു വേണ്ടി ആദ്യം കളത്തിലിറങ്ങുന്നത്. വനിതാ താരങ്ങള്‍ റാങ്കിങ് റൗണ്ടില്‍ വ്യക്തിഗത വിഭാഗത്തിലും ടീമിനത്തിലും മത്സരിക്കുന്നുണ്ട്. പുരുഷ താരം അതനു ദാസ് വ്യക്തിഗത വിഭാഗത്തിലും മത്സരിക്കും.
ഏറെ പ്രതീക്ഷയുണര്‍ത്തുന്ന താരങ്ങളാണ് ഇന്ത്യന്‍ വനിതാ ആര്‍ച്ചറി ടീമിലുള്ളത്. ദീപിക കുമാരി, ലക്ഷ്മി റാണി മാജി, ബോംബെയ്ല ദേവി എന്നിവരടങ്ങുന്നതാണ് ടീം. വ്യക്തിഗത വിഭാഗത്തിലും ഇവര്‍ തന്നെയാണ് മത്സരിക്കുന്നത്. കോപ്പന് ഹേഗനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയാണ് മൂവരും ഒളിംപിക്സിന് യോഗ്യത നേടിയത്. ദീപികയുടെ ബോംബെയ്ല ദേവിയും നേരത്തെ തന്നെ ഒളിംപിക്സില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്മി റാണിയുടെ ആദ്യത്തെ ഒളിംപിക്സാണിത്. ബോംബെയ്ല ദേവിയുടെ മൂന്നാമത്തെ ഒളിംപിക്സാണിത്. ദീപിക നേരത്തെ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിച്ചിരുന്നു.
ടീമിനത്തില്‍ അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ ഇവര്‍ പ്രകടിപ്പിച്ച മികവ് ഒളിംപിക്സിലും ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ സ്ഥിരത വനിതാ ടീമിന് ഇല്ലെന്നും ആക്ഷേപമുണ്ട്. അതേസമയം പുരുഷ വിഭാഗം ടീം യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത് അതനു ദാസ് എന്ന സൂപ്പര്‍ താരത്തിലാണ്. താരതമ്യേന ചെറുപ്പമായ അതനു ദാസ് സീനിയര്‍ താരമായ മംഗള്‍ സിങ് ചാംപ്യയെ മറികടന്നാണ് ഒളിംപിക്സിനെത്തുന്നത്. താരത്തില്‍ നിന്ന് ടീം അത്ഭുത പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
ആര്‍ച്ചറി താരങ്ങള്‍
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല
റിയോ ഡി ജനീറോ: ഇന്ത്യന്‍ ആര്‍ച്ചറി താരങ്ങള്‍ റിയോ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലും മാര്‍ച്ച് പാസ്റ്റിലും പങ്കെടുക്കില്ല. ടീമിന് കടുത്ത മത്സരങ്ങളാണ് കാത്തിരിക്കുന്നത്. ഒരു നിമിഷം പോലും പാഴാക്കാനാകില്ല. ടി.വിയില്‍ ഉദ്ഘാടന ചടങ്ങ് കാണാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്റെ കോച്ച് ധര്‍മേന്ദ്ര തിവാരി പറഞ്ഞു.
ആര്‍ച്ചറി ടീം പരിശീലനം നടത്തുന്ന സാംപോദ്രോമോയില് നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്ന മാരക്കാന സ്റ്റേഡിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."