HOME
DETAILS

മലയോരത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

  
backup
June 16 2017 | 21:06 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%87%e0%b4%a1

 


ഇരിട്ടി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് കുറച്ച് മാസം മന്ദഗതിയിലായ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം മലയോര മേഖലയില്‍ വീണ്ടും സജീവമാകുന്നതായി പരാതി. കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും വിപണിയിലെ വില കയറ്റവും മൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന മലയോര ജനതയുടെ ഇല്ലായ്മയെ ചൂഷണം ചെയ്തും പ്രലോഭിപ്പിച്ചും കഴുത്തറപ്പന്‍ പലിശക്ക് പണം കടം നല്‍കി ചൂഷണം ചെയ്യുന്നത്.
പണം തിരിച്ചടക്കാതായാല്‍ ഗുണ്ടാപടയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും യഥേഷ്ടം ഉപയോഗിച്ചാണ് മലയോരത്ത് ബ്ലേഡ് മാഫിയ അഴിഞ്ഞാടുന്നത്. നോട്ട് നിരോധനത്തിന് മുന്‍പ് ഓപ്പറേഷന്‍ കുബേരയിലൂടെ സംസ്ഥാനത്തെ ബ്ലേഡ് മാഫിയാ സംഘത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമം മലയോര മേഖലയിലെ ബ്ലേഡ് മാഫിയായെയും നിര്‍ജീവമാക്കിയിരുന്നു.
ബ്ലേഡ് മാഫിയയുടെ കെണിയില്‍ പെട്ട് തലയൂരാന്‍ പറ്റാതെ മുതലും പലിശയും അതിന്റെ നാലിരട്ടിയും നല്‍കിയിട്ടും പിന്നെയും പലിശയുടേയും പിഴപലിശയുടേയുമൊക്കെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുകയാണ് സാധാരണക്കാര്‍.
മകളുടെ വിവാഹാവശ്യത്തിനും ഗൃഹനിര്‍മാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനുമുള്‍പ്പെടെ ബാങ്കുകളില്‍ നിന്ന് വായ്പക്കപേക്ഷിച്ച് കാലതാമസം നേരിടുമ്പോഴാണ് ഇത്തരക്കാര്‍ക്കു മുന്നില്‍ തലവെയ്ക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നത്.
മലയോര മേഖലയിലെ ഒരു നാട്ടിന്‍പുറത്ത് മകളുടെ കല്യാണത്തിന് ബാങ്ക് വായ്പ കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്ലേഡ്കാരില്‍ നിന്ന് കൊള്ളപ്പലിശക്ക് കടം വാങ്ങി ഒടുവില്‍ തന്റെയും ഭാര്യയുടേയും പേരിലുള്ള ഭൂമി വിറ്റിട്ടും ഇടപാട് തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ബ്ലെഡ്കാരുടെ ഭീഷണി സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ഒരു ഗൃഹനാഥന്‍ നാടുവിട്ട് തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് ആത്മഹത്യ ചെയതത് മാസങ്ങള്‍ക്ക് മുന്‍പാണ്.
മകളുടെ വിദ്യാഭ്യാസ ലോണിനായി ബാങ്കുകാരെ സമീപിച്ചെങ്കിലും ആവശ്യമായ സമയത്ത് പണം കയ്യിലെത്താത്തതിനെ തുടര്‍ന്ന് ഇരിട്ടിക്കടുത്ത പ്രദേശത്ത് ഒരു ഗൃഹനാഥന്‍ ബ്ലേഡുകാരുടെ വലയില്‍ വീണ് ഒടുവില്‍ ആത്മഹത്യ ചെയ്തിരുന്നു.
ചാവശേരിക്കടുത്ത് ഒരു പാര്‍ട്ടിയുടെ പ്രാദേശിക നേതാവു കൂടിയായ ഒരു ഗൃഹനാഥന്‍ ബ്ലേഡ് കെണിയില്‍ വീണ് ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ഭക്ഷണത്തില്‍ വിഷംകലര്‍ത്തി മരിച്ചതും മലയോര ജനത മറന്നിട്ടില്ല.
എന്നാല്‍ നാടുമുഴുവന്‍ വലവിരിച്ച് സാധാരണക്കാരേയും യുവാക്കളേയുമുള്‍പ്പെടെ കെണിയില്‍ പെടുത്തി തടിച്ചുകൊഴുക്കുന്ന ബ്ലേഡ് മാഫിയയെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറാവാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
പ്രൊഫണല്‍ ബ്ലേഡ്മാഫിയാ സംഘത്തെപോലും വെല്ലുന്ന രീതിയില്‍ ഗവ. സ്‌കൂളിലെ അധ്യാപകനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ ചിലരും ബ്ലേഡ് മാഫിയാ സംഘത്തിനൊപ്പം കഴുത്തറപ്പന്‍ പലിശക്ക് പണം നല്‍കുന്ന ബ്ലേഡുകാരായും സമാന്തര സാമ്പത്തിക സ്രോതസായും പ്രവര്‍ത്തിക്കുന്നതും വ്യാപകമാണ്.
കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കി വ്യാജ രേഖ ചമച്ചും ബ്ലാങ്ക് പേപ്പറുകളിലും മറ്റും ഒപ്പിടുവിച്ചുമാണ് ഇവര്‍ പണം കടം നല്‍കുന്നത്. ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള ചിലര്‍ ഇടപാടുകാര്‍ക്ക് നേരിട്ട് പണം നല്‍കാതെ തങ്ങളുടെ പണം ചില ബിനാമികളുടെ മറ പിടിച്ചാണ് കൊള്ളപ്പലിശക്ക് പണം കടം നല്‍കുന്നത്.
വായ്പയുടെ ഈടായി മുദ്രപ്പത്രങ്ങളിലും മറ്റും സാക്ഷികളായി ബിനാമികളുടെ നിര്‍ദ്ദേശപ്രകാരം വിശ്വാസ്യതയ്ക്ക് എന്ന പേരില്‍ ഇത്തരത്തില്‍ പണം നല്‍കുന്ന ജീവനക്കാരാണ് ഒപ്പിടുന്നത്. ചില ബ്ലേഡ് മാഫിയാ സംഘത്തിന് ചില പൊലിസുകാരുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി വന്‍തുക ബ്ലേഡ് ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ചും ഇവരുടെ സഹായികളെക്കുറിച്ചും പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിനും വ്യക്തമായ വിവരം ലഭിച്ചെന്നാണ് സൂചന. വാഹനം, ഭൂമി, മുദ്രപ്പത്രം, ബ്ലാങ്ക് ചെക്ക്, എന്നിവ ഉപയോഗിച്ച് ബ്ലേഡിന് പണം നല്‍കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പൊലിസ് നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago