പരിശീലന ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് മൈതാനത്തെ ഷെഡ് തകര്‍ന്നു
കൊല്ലം: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ ഇന്നത്തെ കൊല്ലം സന്ദര്‍ശനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് പരിശീലന ലാന്‍ഡിങ്ങിനെത്തിയ ചോപ്പര്‍ ഹെലികോപ്റ്ററിന്റെ കാറ്റടിച്ച് മൈതാനത്തെ വിപണനശാലയുടെ ഷെഡ് തകര്‍ന്നുവീണു.
ഷെഡിലുണ്ടായിരുന്ന ഒരു തൊഴിലാളിക്കു നിസാര പരുക്കേറ്റു. ഹെലികോപ്റ്റര്‍ കാണാന്‍ ഷെഡില്‍നിന്നു പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ആറുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് മൈതാനത്ത് സജ്ജമാക്കിയ പ്രദര്‍ശന വിപണനശാലയാണ് തകര്‍ന്നുവീണത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷം ഇന്നു രാവിലെ കരുനാഗപ്പള്ളി വള്ളിക്കാവില്‍ ഉദ്ഘാടനം ചെയ്യുന്നത് രാജ്‌നാഥ് സിങാണ്.
അതേസമയം പരിശീലനം പൂര്‍ത്തിയാക്കി ഹെലികോപ്റ്റര്‍ മടങ്ങി. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതല വഹിക്കുന്ന പ്രതിരോധമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."