ചിത്രയാത്രക്ക് സ്വീകരണം നല്കി
ആലക്കോട്: കാന്‍സറിനെ അറിയുക കാന്‍സറിനെ അകറ്റുക എന്ന സന്ദേശമുയര്‍ത്തി പ്രശസ്ത ചിത്രകാരന് എബി എന്‍. ജോസഫ് നയിക്കുന്ന ചിത്രയാത്രക്കു കരുവന്‍ചാലില്‍ സ്വീകരണം നല്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന് അധ്യക്ഷയായി. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു കാന്‍സര്‍ രോഗികളെ ആദരിച്ചു. എബി എന്‍. ജോസഫിനെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോയി കൊന്നക്കല്‍ ആദരിച്ചു. ഗാന്ധിജിയുടെ ഛായാചിത്ര വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ റഹീം നിര്‍വഹിച്ചു. ഡോ. വി.സി രവീന്ദ്രന് കാന്‍സര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഷൈനി മാത്യു, ജയിംസ് പുത്തന്‍പുര, എം.എം ഷനീഷ്, ഒ.ജി സുനില്‍ കുമാര്‍, ജോസഫ് കണ്ടത്തില്‍, എന്‍.യു അബ്ദുല്ല, സാബു ചാണക്കാട്ടില്‍ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത ഉദ്ഘാടനം ചെയ്തു.
കാന്‍സര്‍ രോഗ മുക്തരുടെ സംഗമം, സാന്ത്വനസേന രൂപീകരണം, വീഡിയോ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം തുടങ്ങിയ പരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."