ബൈബിള്‍ പഠിപ്പിക്കുന്നത് സമൂഹത്തിന് മുതല്‍ക്കൂട്ടാവും: ജേക്കബ് പുന്നൂസ്
കഴക്കൂട്ടം: ഈ വര്‍ഷത്തെ സര്‍ക്കിള്‍ വാര്‍ഷികാഘോഷവും സണ്‍ഡേ സ്‌കൂള്‍, യൂത്ത് ഫെല്ലോഷിപ്പ്, വനിതാ സംഘം എന്നീ പോഷക സംഘടനകളുടെ സംയുക്ത റാലിയും ഇന്നലെ ശ്രീകാര്യം സെന്റ് ജോണ്‍സ് ലൂഥറന്‍ സഭയില്‍ നടന്നു.
ഇന്ത്യ ഇവാഞ്ചിക്കല്‍ ലൂഥറല്‍ ചര്‍ച്ച് തിരുവനന്തപുരം സര്‍ക്കിളിനു കീഴിലുള്ള 23 സഭകള്‍ പങ്കെടുത്ത റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം നിര്‍വഹിച്ചു.
2017-18 വര്‍ഷത്തെ സ്ഥലസഭകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാര്‍ കലാ സാഹിത്യ കായിക മേഖലകളില്‍ നിന്നും അവാര്‍സ് ലഭിച്ചവരെ ആദരിച്ചു. അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍ നിന്നും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് ലഭിച്ചവരെ അനുമോദിക്കുകയും ചെയ്തു. തിരുവനന്തപുരം സര്‍ക്കിള്‍ പ്രസിഡന്റ് റവ. സുര്‍ജി ജോര്‍ജ് അധ്യക്ഷനായി.
സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രമോദ് കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ. ടി. സുനില്‍ കുമാര്‍, റവ. ജി. ജസ്റ്റിന്‍ രാജ്, സി.ഐ ബൈജു സി.പി ജോസ് പങ്കെടുത്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."