ഇറാന്‍
പേര്‍ഷ്യന്‍ യാത്രകള്‍
തൊഴില്‍ തേടിയുള്ള ഗള്‍ഫ് പാലായനം സമ്പന്നമാകുന്നതിനു മുമ്പ് സിലോണിലേക്കും പേര്‍ഷ്യയിലേക്കുമായിരുന്നു മലയാളികളുടെ യാത്രകള്‍ കൂടുതലായും. ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെ പോയാലും ദുബൈ എന്നു പറഞ്ഞിരുന്ന പഴയ കാലങ്ങളില്‍ പശ്ചിമേഷ്യയില്‍ എവിടേക്കു പോയാലും പേര്‍ഷ്യയില്‍ പോകുന്നുവെന്നാണ് പറയാറുള്ളത്. പഴയ പേര്‍ഷ്യ ഇന്നത്തെ ഇറാനാണ്.
ചരിത്രഭൂമി
ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ഒരു കാലത്ത് ഇറാന്‍. പാലിയോലിത്തിക് കാലഘട്ടത്തിന് മുമ്പേ ഇറാനില്‍ മനുഷ്യവാസമുണ്ടായതായി കരുതപ്പെടുന്നു.
സംസ്‌കാരങ്ങളുടെ
ഈറ്റില്ലം
നിരവധി സംസ്‌കാരങ്ങളുടെ ഈറ്റില്ലമായിരുന്നു ഇറാന്‍. അസര്‍ബൈജാന്‍, എലാം, സാംബാന്‍, ജിയോഫ്ട്, സസ്സേറിയന്‍, അക്കമിനിഡ് (ഹഖാമനീഷിയാന്‍)തുടങ്ങിയ നിരവധി സംസ്‌കാരങ്ങളുടെ ഉദയാസ്തമനത്തിന് ഇറാന്‍ സാക്ഷ്യം വഹിച്ചു. ഇവയില്‍ മഹാനായ സിറസ് ചക്രവര്‍ത്തി സ്ഥാപിച്ച ഹക്കാമനീഷിയാന്‍ സാമ്രാജ്യം ഒരു കാലത്ത് ഗ്രീസ് മുതല്‍ ഇന്ത്യവരേയും റഷ്യന്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ മുതല്‍ ഈജിപ്ത് വരേയുമായി മൂന്നു ഭൂഖണ്ഡങ്ങളിലായി നീണ്ടുകിടന്നിരുന്നു. അസ്സീറിയയെ തകര്‍ത്ത് നിലവില്‍ വന്ന ആര്യ സാമ്രാജ്യമാണ് പേര്‍ഷ്യന്‍ സാമ്രാജ്യം. മധ്യേഷ്യയില്‍നിന്നു മെസപ്പൊട്ടോമിയയിലേക്കു കുടിയേറിയ ആര്യന്മാരുടെ പിന്മുറക്കാരായാണ് ഇറാനിലുള്ളതെന്നു കരുതപ്പെടുന്നു.

പേര്‍ഷ്യന്‍ പൂച്ച
നീണ്ട രോമങ്ങള്‍, വട്ടമുഖം, പതിഞ്ഞ മൂക്ക് എന്നിവയാണ് പേര്‍ഷ്യന്‍ പൂച്ചയുടെ പ്രത്യേകതകള്‍. രൂപ ഭംഗികൊണ്ട് ഏറ്റവും ജനകീയമാണ് പേര്‍ഷ്യന്‍ ക്യാറ്റ് ബ്രീഡുകള്‍. ലോകമെങ്ങും നിരവധി ആവശ്യക്കാരുള്ള ഇത്തരം പൂച്ചകളെ ബ്രിട്ടീഷുകാരാണ് ലോകപ്രശസ്തരാക്കിയതെന്നു കരുതപ്പെടുന്നു.
പേര്‍ഷ്യന്‍ പരവതാനി
പരവതാനിക്കു പേരുകേട്ടയിടമാണ് പേര്‍ഷ്യ. ആഗോള മാര്‍ക്കറ്റില്‍ പേര്‍ഷ്യന്‍ പരവതാനിക്ക് വന്‍ ഡിമാന്റാണുള്ളത്. കമ്പിളിയും പരുത്തിയും പട്ടുനൂലും പേര്‍ഷ്യന്‍ പരവതാനി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. പാരമ്പര്യ രീതിയില്‍ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന ഹാന്‍ഡ് മേഡ് കമ്പിളികള്‍ക്കാണ് ഇന്ന് ആവശ്യക്കാര്‍ ഏറെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."