ഹര്‍ത്താലിന് ബദല്‍ സമരരീതി കണ്ടെത്തണം: കെ.പി രാമനുണ്ണി
കോഴിക്കോട്: ജനാധിപത്യം തകിടം മറിക്കപ്പെടുന്ന സാഹചര്യം ബുദ്ധി ശൂന്യതയാണെന്നും ഹര്‍ത്താല്‍ പ്രഹസനമാകുന്ന കാലഘട്ടത്തില്‍ ബദല്‍ സമരരീതി കണ്ടെത്തണമെന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി. മാധ്യമ - സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിചാരവേദി 'ഹര്‍ത്താല്‍ അവകാശമോ വെല്ലുവിളിയോ ' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം ജനകീയമാകുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ജനാധിപത്യം തകരുന്നത് അംഗീകരിക്കാനാവില്ലെന്നും രാമനുണ്ണി പറഞ്ഞു.
ജനജീവിതത്തെ ദുസ്സഹമാക്കുന്ന സമരരീതിക്കെതിരേ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന് വരണം.തുടര്‍ച്ചയായ ദിനങ്ങളിലെ ഹര്‍ത്താലുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ട. ജഡ്ജ് പി.എന്‍. ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി.
വിചാരവേദി സെക്രട്ടറി നിസാര്‍ ഒളവണ്ണ മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഷെവലിയാര്‍ ഇ. ചാക്കുണ്ണി, എം.സിബ്ഹത്തുല്ല, ടി.കെ.എ.അസീസ്, സി.ടി.സക്കീര്‍ ഹുസൈന്‍, ജോര്‍ജ് കുളങ്ങര, മുഹമ്മദ് മുസ്തഫ, ആറ്റക്കോയ പള്ളിക്കണ്ടി, പി.എം.ഷരീഫുദ്ദീന്‍, ഫൈസല്‍ പള്ളിക്കണ്ടി, സി.എം.കെ.പണിക്കര്‍, കെ.കുഞ്ഞാലിക്കുട്ടി സംസാരിച്ചു. വിചാരവേദി കോഡിനേറ്റര്‍ പി.പി ഉമര്‍ ഫാറൂഖ് സ്വാഗതവും കണ്‍വീനര്‍ എ.വി ഫര്‍ദിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."