HOME
DETAILS
MAL
ജില്ലയില്‍ ആറു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു
backup
June 16 2017 | 21:06 PM
കോഴിക്കോട്: ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 106 പേര് നിരീക്ഷണത്തിലാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ രണ്ടുപേര്‍ക്കും തിരുവങ്ങൂര്‍, ഉള്ള്യേരി, മേപ്പയ്യൂര്‍, മൂടാടി എന്നിവിടങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ഒന്‍പത് പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും രോഗ നിര്‍ണയ ക്യാംപുകളും സജീവമായി നടക്കുന്നുണ്ട്. പനിബാധിച്ച് ഇന്നലെ 1143 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സക്കെത്തിയത്. ഇതില്‍ 44പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."