ഖഷോഗി: ഉത്തരവാദിത്വം ഏറ്റെടുത്ത് സഊദി
ന്യൂയോര്‍ക്ക്: പ്രമുഖ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. യു.എസിലെ ബ്രോഡ്കാസ്റ്റിങ് കമ്പനിയായ പി.ബി.എസിന്റെ ഡോക്യുമെന്ററി ചിത്രീകരണത്തിനിടെയാണ് കിരീടാവകാശി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒക്ടോബര്‍ ഒന്നിനാണ് ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുന്നത്. തന്റെ നിയന്ത്രണത്തിന് കീഴിലാണ് കൊലപാതകം നടന്നത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും എന്നാല്‍ രാജ്യതലവനായതിനാലാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക പദ്ധതിയെ സംബന്ധിച്ച് അറിയില്ലേയെന്ന ചോദ്യത്തിന് തന്റെ ഭരണത്തിന് കീഴില്‍ 20 മില്യന്‍ ജനങ്ങളുണ്ടെന്നും മൂന്ന്് മില്യന്‍ സര്‍ക്കാര്‍ ഉദ്യോസ്ഥന്മാരുണ്ടെന്നുമായിരുന്നു കിരീടാവകാശിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."