തീവ്രവാദത്തിനെതിരേ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യ രക്ഷാസമിതിയില്‍
ന്യൂയോര്‍ക്ക്: തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഇതിനായി അന്തരാഷ്ട്ര സമൂഹം കാര്യക്ഷമമായ നടപടിയെടുക്കണെന്ന് വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎന്നും വിവിധ രാഷ്ട്ര കൂട്ടായ്മകളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഇതിനായുള്ള കൂട്ടായ്്മകള്‍ രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
മോസ്‌കോ കേന്ദ്രമായുള്ള, 10 രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്), മോസ്‌കോ കേന്ദ്രമായുള്ള ആറു രാജ്യങ്ങളുടെ കൂട്ടായ്മയായ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ (സിഎസ്ടിഒ), ബെയ്ജിങ് കേന്ദ്രമായുള്ള ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ.്‌സി.ഒ) എന്നിവയും യുഎന്നും തമ്മിലുള്ള സഹകരണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ത്യ എസ്.സി.ഒയിലെ അംഗമാണ്.
ലോകസമാധാനത്തിനുള്ള വെല്ലുവിളികളില്‍ ലഹരിമരുന്നു കടത്ത്, ആധുനിക സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുമെങ്കിലും ഭീകരവാദമാണ് ലോക സുരക്ഷയ്ക്കും സമാധാനത്തിനുമുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായുള്ള പോരാട്ടം രാജ്യാന്തര സഹകരണത്തിന്റെ അടിസ്ഥാനത്തിലാവണം. ഐ.എസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിക്കാനായെങ്കിലും പൂര്‍ണമായും വിജയത്തിലെത്തിയതായി കരുതാനാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."