അറബിക്കടലില്‍ പാക് സൈനികാഭ്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവിക സേന
ന്യൂഡല്‍ഹി: അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ സൈനികാഭ്യാസം നടത്തുന്ന പാക് നാവിക സേനയെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക സേന. യുദ്ധകപ്പലുകള്‍, മുങ്ങികപ്പലുകള്‍, പെട്രോളിങ് നടത്താനായി പ്രത്യേക വിമാനം, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയെ അണിനിരത്തിയാണ് പാക് സൈനികാഭ്യാസം നിരീക്ഷിക്കുന്നത്.
ജമ്മുകശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ നാവികാഭ്യാസമെന്നതാണ് ഇന്ത്യന്‍ നിരീക്ഷണത്തിന് കാരണം. അതേസമയം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കവും ശക്തമായി പ്രതിരോധിക്കാന്‍ ഇന്ത്യക്ക് ആകുമെന്ന് വ്യക്തമാക്കുന്നതാണ് ഇത്. പാകിസ്താന്റെത് പതിവുള്ള സൈനികാഭ്യാസമാണെങ്കിലും അവരുടെ മനോനില ഏത് നിമിഷവും മാറിയേക്കാമെന്ന ആശങ്കയിലാണ് ഇന്ത്യ സൈനിക നിരീക്ഷണം ശക്തമാക്കിയത്.
പാകിസ്താന്റെ എട്ട് യുദ്ധകപ്പലുകളാണ് അറബിക്കടലില്‍ സൈനികാഭ്യാസത്തിനായി അണിനിരന്നിട്ടുള്ളത്.
ബാലാകോട്ട് മിന്നലാക്രമണത്തിനു ശേഷം ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഐ.എന്‍.എസ് വിക്രാന്ത്, ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പലുകളായ ഐ.എന്‍.എസ് അരിഹിന്ദ്, ഐ.എന്‍.എസ് ചക്ര തുടങ്ങിയവയാണ് പാക് സൈന്യത്തെ നിരീക്ഷിക്കുന്നത്. കരയില്‍ നിന്നും കടലില്‍ നിന്നും ഒരേ സമയം പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയുള്ള ആയുധങ്ങളുമായാണ് ഇന്ത്യന്‍ സൈന്യം നിലകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."