ശമ്പളപെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കണം: സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
കരുനാഗപ്പള്ളി: 2019 ജൂലൈ മുതല്‍ നടപ്പാക്കേണ്ട ശമ്പളപെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മിഷനെ ഉടന്‍ നിയമിക്കണമെന്നും തടഞ്ഞുവെച്ചിരിക്കുന്ന രണ്ടു ഗഡു ക്ഷാമബത്ത കുടിശ്ശിക, ഒ.പി ചികിത്സ ഉള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ ചികിത്സാ പദ്ധതി എന്നിവ അടിയന്തിരമായി അനുവദിക്കണമെന്നും കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കുലശേഖരപുരം മണ്ഡലത്തിന്റെ 34ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി.സുധീശന്റെ അധ്യക്ഷനായി. സമ്മേളനം എ.ഐ.സി.സി അംഗം സി.ആര്‍ മഹേഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.രാജശേഖരന്‍, ഡി.ചിദംബരന്‍, ചെട്ടിയത്തു രാമകൃഷ്ണപിള്ള, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ കെ.എം.നൗഷാദ്, അശോകന്‍ കുറുങ്ങപ്പള്ളി, നിയോജകമണ്ഡലം പ്രസിഡന്റ് എ.എ.റഷീദ്, സെക്രട്ടറി എസ്.വിജയന്‍, എച്ച്.സൈനലാബ്ദീന്‍, പി.സോമരാജന്‍, എ.അസ്സീസ്, ആര്‍.മുരളീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മുതിര്‍ന്ന പെന്‍ഷന്‍കാര്‍, നവാഗതര്‍ എന്നിവരെ ആദരിച്ചു. പുതിയഭാരവാഹികളായി വി.സുധീശന്‍ (പ്രസിഡന്റ്), ഇ. അബ്ദുല്‍സലാം (സെക്രട്ടറി), നാരായണന്‍കുട്ടിനായര്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."