സൃഷ്ടാവിനെ അറിയുക എന്നത് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം: ആസിഫ് ദാരിമി
ജിദ്ദ: സൃഷ്ടികളോട് അങ്ങേയറ്റം സ്നേഹവും കാരുണ്യവും കാണിക്കുന്ന സൃഷ്ടാവായ അല്ലാഹുവിനെ അറിയുക എന്നതാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യമെന്ന് പ്രമുഖപ്രഭാഷകനും യുവ പണ്ഡിതനുമായ ആസിഫ് ദാരിമി പറഞ്ഞു. മാതാ പിതാക്കളോ ഭാര്യ സന്താനങ്ങളോ പോലും നമ്മെ എപ്പോഴും ഓര്‍ക്കുകയില്ലെന്നും എന്നാല്‍ അല്ലാഹു നമ്മെ എപ്പോഴും ഓര്‍ത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിദ്ദ ഇസ്ലാമിക് സെന്റര്‍ ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച തൃപ്പനച്ചിഉസ്താദ് അനുസ്മരണ പരിപാടിയില്‍
മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജദ്ദ ഇസ്ലാമിക സെന്റര്‍ ചെയര്മാന് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ യോഗം ഉത്ഘാടനം ചെയ്തു. കരീം ഫൈസി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു. നജ്മുദ്ധീന്‍ ഹുദവികൊണ്ടോട്ടി തൃപ്പനച്ചി ഉസ്താദ് അനുസ്മരണം നടത്തി. സയ്യിദ് അന്‍വര്‍ തങ്ങള്‍, അബുബര്കര് ദാരിമി ആലമ്പാടി, മുസ്തഫ ഫൈസി ചേരൂര്‍, അലി മൗലവി നാട്ടുകല്‍, എം.സി സുബൈര്‍ ഹുദവി, നൗഷാദ് അന്‍വരി മോളൂര്‍ , ദില്‍ഷാദ് കാടാമ്പുഴ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. സവാദ്
പേരാമ്പ്ര സ്വാഗതവും ജാബിര്‍ നാദാപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."