ഇറാനു മേല്‍ യു.എസിന്റെ ഉപരോധം തുടങ്ങി; വിടവ് നികത്തുന്നത് സഊദിയുടെ എണ്ണ
ദുബായ്: ഇറാനു മേല്‍ യു.എസ് എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ, വിപണിയിലെ വിടവ് നികത്താന്‍ ഒപെക് രാജ്യങ്ങളും അതിലെ അതികായരായ സഊദിയിലും തയ്യാര്‍. ഉപരോധം മൂലം വിപണിയില്‍ എണ്ണവില വര്‍ധിച്ചാല്‍ അമേരിക്കയ്ക്കയുടെ ഉപരോധം പാളിപ്പോവുമെന്ന ഭയത്താല്‍, ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇളവുനല്‍കിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം.
ദിനേന 2.5 മില്യണ്‍ ബാരല്‍ കയറ്റുമതി ചെയ്തിരുന്ന ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒരു മില്യണ്‍ മുതല്‍ രണ്ടു മില്യണ്‍ വരെയായി ചുരുങ്ങുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്.
ഇറാനിയന്‍ വിതരണത്തില്‍ വരുന്ന കുറവുനികത്താന്‍ പറ്റുന്ന ഏക രാജ്യം സഊദി അറേബ്യ മാത്രമാണ്. സഊദിക്ക് ഇപ്പോള്‍ ദിനേന രണ്ടു മില്യണ്‍ ബാരല്‍ വരെ എണ്ണ വിതരണംചെയ്യാനാവും.
ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ എംബസിയില്‍ കൊല്ലപ്പെട്ടതിനു ശേഷം, സഊദി- അമേരിക്ക ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നതിനെത്തുടര്‍ന്ന് സൂക്ഷ്മനിരീക്ഷണത്തിലാണ്. എണ്ണ വിതരണം കുറച്ച് തിരിച്ചടി നല്‍കാന്‍ സഊദി ശ്രമിക്കുമോയെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പേടി. എന്നാല്‍ ഉല്‍പാദനം കൂട്ടുമെന്നും എണ്ണയിലൂടെ തിരിച്ചടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഊദി വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബറില്‍ ഉല്‍പാദനം ഏഴു ലക്ഷം ബാരലില്‍ നിന്ന് 10.7 മില്യണായി ഉയര്‍ത്തിയിട്ടുണ്ടെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇത് 12 മില്യണ്‍ ആയി ഉയര്‍ത്താന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സഊദിയുടെ അയല്‍രാജ്യങ്ങളായ യു.എ.ഇയും കുവൈത്തും ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വിപണിയില്‍ ഇറക്കാനാണിത്. ദിവസം മൂന്നു ലക്ഷം ബാരലാണ് ഈ രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."