HOME
DETAILS
MAL
മിസോറാം സ്പീക്കര്‍ രാജിവച്ചു: ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപനം
backup
November 05 2018 | 06:11 AM
ഐസ്വാള്‍: തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, മിസോറാം സ്പീക്കര്‍ ഹിഫേയ് രാജിവച്ചു. കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്നും അറിയിച്ചു.
രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ആര് ലാല്റിനാവ്മയ്ക്ക് കൈമാറി.
40 അംഗ നിയമസഭയിലേക്ക് നവംബര്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാലക്ക് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഹിഫേയ് കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."