ലോകസമാധാനത്തിന് പണ്ഡിതര്‍ മുന്നിട്ടിറങ്ങണം: എം.എ യൂസുഫലി
പെരിന്തല്‍മണ്ണ: ലോകസമാധാനത്തിന് പണ്ഡിതന്മാര് മുന്നിട്ടിറങ്ങണമെന്നും പുതുതലമുറക്ക് ദിശാബോധം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പത്മശ്രീ എം.എ.യൂസുഫലി. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും ജാമിഅഃ നൂരിയ്യഃ അക്കാദമിക് സെന്ററിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ സ്മരണാര്‍ഥം യൂസുഫലി നിര്‍മിച്ച ലൈബ്രറിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി ജാമിഅഃ നൂരിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അറുപതോളം സഹസ്ഥാപനങ്ങളുടെ ആസ്ഥാനമന്ദിരമായ അക്കാദമിക് സെന്ററിന്റെ ചെലവ് വഹിക്കുന്നതും എം.എ.യൂസുഫലിയാണ്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഹാജി കെ. മമ്മദ് ഫൈസി, എം.എല്‍.എ മാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍, പി. കുഞ്ഞാണി മുസ്ലിയാര്, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഉണ്ണിക്കോയ തങ്ങള്‍, പി. ബാവ ഹാജി, ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, നിര്മാണ് മുഹമ്മദലി, യു.എ ശബീര്‍, എം.സി മായിന്‍ഹാജി, എന്‍. എന്‍ജിനീയര്‍ മാമുക്കോയ ഹാജി, എന്‍. സൂപ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."