HOME
DETAILS
MAL
കുടുംബശ്രീ സംവിധാനം അവതാളത്തിലെന്ന്
backup
June 16 2017 | 21:06 PM
താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ കുടുംബശ്രീ സംവിധാനം താറുമാറായതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അറുപതോളം വരുന്ന ഗുണഭോക്താക്കളില്‍ 23 പേര് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബില്‍തുക കട്ടിപ്പാറ മാവേലി സ്റ്റോറില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്നാണ് ഭക്ഷണകിറ്റ് വിതരണം മുടങ്ങിയത്. ആശ്രയ ഗുണഭോക്താക്കളുടെ അന്നംമുട്ടിച്ച് കുടുംബശ്രീ സംവിധാനം താറുമാറാക്കിയ കുടുംബശ്രീ ഭരണസമിതി രാജിവയ്ക്കണമെന്നും ക്രമക്കേടുകളെ കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര് മനോജ് അധ്യക്ഷനായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."