ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ടു യുവതി പമ്പയില്‍
കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ടു യുവതി പമ്പയില്‍. ചേര്‍ത്തല സ്വദേശി അഞ്ജുവാണു പമ്പയിലെത്തിയത്. ഭര്‍ത്താവിനും 2 കുട്ടികള്‍ക്കും ഒപ്പമാണ് ഇവരെത്തിയത്. അതേസമയം, ഇവരെ ദര്‍ശനം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന പറഞ്ഞ് നാമ ജപ പ്രതിഷേധവും നടക്കുന്നു. ഇവരെ ഇന്ന് സന്നിധാനത്തെത്തിക്കാന്‍ സാധിക്കില്ലെന്നാണ് സൂചനകള്‍. പമ്പാഗണപതി ക്ഷേത്രത്തിനടുത്തുള്ള നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടക്കുന്നത്.
അതേസമയം, ചിത്തിര ആട്ടത്തിരുന്നാളിനായി ശബരിമല നട തുറന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സന്നിധാനവും പരിസരവും വന്‍ സുരക്ഷയിലാണ്. രാത്രി 10 വരെ ഭക്തര്‍ക്കു ദര്‍ശനം നടത്താമെങ്കിലും ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. ചൊവ്വാഴ്ച രാവിലെ 5ന് നിര്‍മാല്യത്തിനായി നട തുറക്കും. 5.30 മുതല്‍ 10 വരെ നെയ്യഭിഷേകമുണ്ടാകും. അത്താഴപൂജയ്ക്കു ശേഷം ഭസ്മാഭിഷേകം നടത്തി രാത്രി 10ന് നട അടയ്ക്കും. 16ന് മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനായി വീണ്ടും നട തുറക്കും.
ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വന്‍ പൊലീസ് സന്നാഹമാണ്. 20 കമാന്‍ഡോകളടക്കം 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ യുവതികളാരും ദര്‍ശനത്തിന് എത്തിയിട്ടില്ല. സ്ഥിതിഗതികള്‍ സമാധാനപരമാണ്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു വാഹനസൗകര്യം കുറവാണെന്നു തീര്‍ഥാടകര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നു സര്‍വീസിനായി കൂടുതല്‍ ബസ്സുകളെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."