പനിബാധിത മേഖലയില്‍ സൗജന്യ റേഷന്‍ അനുവദിക്കണം: സി.പി.ഐ
കോഴിക്കോട്: ജില്ലയിലെ പനിബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തരമായി സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രദേശം സന്ദര്‍ശിച്ച സി.പി.ഐ പ്രതിനിധി സംഘം അധികൃതരോട് ആവശ്യപ്പെട്ടു.
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട്, നന്മണ്ട മേഖലയിലെ പനിബാധിത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
കൂടുതല്‍ രോഗികള്‍ക്ക് ആശ്രയമായ കൂരാച്ചുണ്ട് സി.എച്ച്.സി 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്നതിന് അടിയന്തര സംവിധാനമുണ്ടാക്കണമെന്നും പനി ബാധിച്ച കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം. നാരായണ്‍, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.കെ ബാലന്, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ടി.എം ശശി, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.കെ ദാമോദരന്‍, എന്‍.കെ പ്രേമന് എന്നിവരാണ് പനിബാധിത പ്രദേശം സന്ദര്‍ശിച്ചത്.
പുലിയിറങ്ങിയതായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."