സി.പി.എം-ബി.ജെ.പി പോര്‍വിളി അവസാനിപ്പിക്കണം: പ്രവാസി കോണ്‍ഗ്രസ്
വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്ന അവസ്ഥയില്‍ പൊലിസ് ഭരണകക്ഷിക്ക് അനുകൂലമായി മാത്രമാണ് നിലകൊള്ളുന്നതെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൊലിസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
സി.പി.എമ്മും ബി.ജെ.പിയും പരസ്പരം നടത്തുന്ന പോര്‍വിളി അവസാനിപ്പിച്ച് നാട്ടില്‍ സമാധാനത്തിനായി രംഗത്തുവരണമെന്നും പ്രവാസി കോണ്‍ഗ്രസ് താലൂക്ക് നേതൃയോഗം ആവശ്യപ്പെട്ടു.
19ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന ശാന്തിയാത്രയില്‍ മുഴുവന്‍ പ്രവാസികളെയും പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ സീതി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി.
പ്രമോദ് കോട്ടപ്പള്ളി, കല്ലാറ കുഞ്ഞമ്മദ്, ജമാല്‍ മൊകേരി, അസീസ് കാപ്പാട്, രാജേഷ് കിണറ്റിങ്കര, സി.എച്ച് അറഫാത്ത്, തെക്കേക്കര മുഹമ്മദാലി, സോമന്മാത്യത്ത്, അബൂബക്കര്‍ പേരാമ്പ്ര, ബാലകൃഷ്ണന് നായര്‍, ടി.കെ അസീസ്, തളിയില്‍ അസീസ്, എന്‍.പി ജമാല്‍ സംസാരിച്ചു. ഷൈജു ചള്ളയില്‍ സ്വാഗതവും മീത്തല്‍ നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."