സഊദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
റിയാദ്: സഊദിയിലെ മഹായിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. കാളികാവ് ഉള്ളാട്ടില്‍ പരേതനായ അഹമ്മദാജിയുടെ മകന്‍ അബ്ദുല്‍ റഷീദ് (32) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ കമ്പനിയിലെ വാഹനത്തിന്റെ കമ്പ്യൂട്ടര്‍ എടുക്കുവാനായി താമസ സ്ഥലമായ ഖുന്‍ഫുദയിലെ അലിഖിയാദില്‍ നിന്നും മഹായിലേക്കു പോകുന്നതിനിടെ മഹായില്‍ എത്തുന്നതിനു മുന്‍പ് അന്‍പതു കിലോമീറ്റര്‍ ഇപ്പുറത്തെ ഇറക്കത്തോട് കൂടിയ വളവില്‍ ഓടിച്ചിരുന്ന ഹോളോബ്രിക്‌സ് കമ്പനിയിലെ വീഞ്ച് ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.
അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ റഷീദ് തല്‍ക്ഷണം മരിച്ചു. രണ്ടു വര്‍ഷമായി ഖുന്‍ഫുദയില്‍ ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. ആറു മാസത്തെ ലീവിനായി നാട്ടില്‍ പോയി തിരിച്ചു വന്നിട്ട് പതിനഞ്ചു ദിവസം മാത്രമേ ആയിട്ടുള്ളൂ.
റുഖിയ്യയാണ് മാതാവ്. ഭാര്യ ബിന്‍സി നാലു മാസം ഗര്‍ഭിണിയാണ്. നാല് വയസ്സുള്ള ഏക മകളാണുള്ളത്. മയ്യത്ത് ഇവിടെ ഖബറടക്കാനുള്ള ഒരുക്കത്തില്‍ സഊദിയിലുള്ള ബന്ധുക്കള്‍ മാഹായിലേക്ക് എത്തിയിട്ടുണ്ടെന്നു സഹപ്രവര്‍ത്തകനും സഹ താമസക്കാരനും നാട്ടുകാരനായ മുഹമ്മദ് ഇബ്‌റാഹീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."