HOME
DETAILS

ആര്‍ദ്രം പദ്ധതിയില്‍ കുടുംബാരോഗ്യ കേന്ദ്രവും; ഡോക്ടറെ കാണാനില്ല: മരുന്നില്ലാതെ രോഗികള്‍ക്ക് കുറിപ്പ് മാത്രം

  
backup
June 16 2017 | 21:06 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f

 

പേരാമ്പ്ര: സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അരിക്കുളം, നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടറും അത്യാവശ്യത്തിന് മരുന്നുമില്ലാതെ രോഗികള്‍ വലയുന്നു. സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി മെച്ചപ്പെട്ട ചികിത്സക്കൊപ്പം അതത് ആശുപത്രി പരിധിയില്‍പെടുന്ന പ്രദേശത്തെ കുടുംബങ്ങളുടെ വിവരശേഖരണവും മുഴുവന്‍ സമയ ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കുന്നതാണ് പദ്ധതി.
അതത് പ്രദേശങ്ങളിലെ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതോടൊപ്പം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കുമെന്നാണ് കേന്ദ്രങ്ങളുടെ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി സൂചിപ്പിച്ചത്.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടറെ നിയമിക്കാനോ അത്യാവശ്യത്തിന് മരുന്ന് ലഭ്യമാക്കുന്നതിനോ നടപടിയുണ്ടായിട്ടില്ല.
നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഏറെ ബഹളമയത്തോടെ നടത്തിയ പ്രഖ്യാപന ഉദ്ഘാടന മാമാങ്കത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുന്നതിന് ആരോഗ്യ വകുപ്പുമായി ആലോചിച്ച് ഉടനെ നടപടിയുണ്ടാവുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ നേരത്തെയുളള ആഴ്ചയില്‍ രണ്ട് ദിവസം ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം ഒരു ദിവസമായും തീരെ ഇല്ലാതെയും ആയ സ്ഥിതിയാണുളളത്.
നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അയല്‍പഞ്ചായത്തുകളായ കോട്ടൂര്‍, കായണ്ണ, പേരാമ്പ്രഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടി വരുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ ഇല്ലാതെ പല ദിവസവും തിരിച്ചു പോകേണ്ട അവസ്ഥയാണുളളത്. ബുധനാഴ്ച ദിവസം മാത്രമാണ് പോളിയോ കൂടി ഉളളത് കൊണ്ട് ഡോക്ടര്‍ എത്തുന്നത്.
പനി ബാധിതരും മറ്റ് രോഗികളും ഏറെ പ്രയാസപ്പെട്ട് ഇവിടെ എത്തി തിരിച്ചു പോകുന്ന അവസ്ഥ നിത്യസംഭവമാണ്.
അരിക്കുളം പ്രൈമറി ഹെല്‍ത്ത് സെന്ററിലും സമാനമായ രീതിയിലാണ് കാര്യങ്ങള്‍ എന്ന് പരാതി ഉയരുന്നു. ഇവിടങ്ങളിലെ ആശുപത്രി വികസന സമിതികളും നോക്കുകുത്തികളാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago