HOME
DETAILS
MAL
ബി.ജെ.പി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന് മന്ത്രി തോമസ് ഐസക്ക്
backup
November 05 2018 | 21:11 PM
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിലൂടെ സംസ്ഥാനത്ത് വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നതെന്ന് വ്യക്തമായതായി മന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞത് തന്ത്രിക്ക് നിയമോപദേശം നല്‍കിയെന്നാണ്. രാഹുല്‍ ഈശ്വര്‍ പറഞ്ഞത് അമ്പലം അശുദ്ധമാക്കുമെന്നാണ്. ഇരുവരുടെയും പ്രസ്താവനയിലൂടെ സംസ്ഥാനത്ത് ആസൂത്രിതമായ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് തെളിയുകയാണ്. ശ്രീധരന്‍പിള്ള സുപ്രിംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയ അജന്‍ഡ ജനങ്ങള്‍ മനസിലാക്കണമെന്നും ഇവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."