HOME
DETAILS
MAL
പ്രളയ ദുരിതം: സ്മാരകങ്ങളുടെ ഘടനാ പരിശോധന അന്തിമ ഘട്ടത്തില്‍
backup
November 05 2018 | 21:11 PM
തിരുവനന്തപുരം: പ്രളയാനന്തരം പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങള്ക്കുണ്ടായ കേടുപാടുകള്‍ വിലയിരുത്തുന്നതിന് നടത്തുന്ന ഘടനാ പരിശോധന അടുത്ത തിങ്കളാഴ്ച പൂര്‍ത്തിയാകും. രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. സ്മാരകങ്ങളുടെ അനുബന്ധ കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായതെന്നും ഇതുവരെയുള്ള പരിശോധനയില്‍ സ്മാരകങ്ങള്‍ക്ക് ഗുരുതരമായ പ്രശന്ങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുരാവസ്തു വകുപ്പിനു കീഴിലുള്ള തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടിവരെയുള്ള 179 സംരക്ഷിത സ്മാരകങ്ങളുടെ ഘടനാ പരിശോധനയാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."