മാനസി കിര്‍ലോസ്‌കര്‍ യു.എന്‍ ഇന്‍ ഇന്ത്യ യങ് ബിസിനസ് ചാംപ്യന്‍
കോഴിക്കോട്: കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയരക്ടറും സി.ഇ.ഒയുമായ മാനസി കിര്‍ലോസ്‌കര്‍ യു.എന്‍ ഇന്‍ ഇന്ത്യ യങ് ബിസിനസ് ചാംപ്യന്‍ ഫോര്‍ സസ്റ്റെയിനബ്ള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ആയി നിയമിതനായി. ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പരിസ്ഥിതി മാറ്റം, പ്ലാസ്റ്റിക് മാലിന്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും യു.എന്‍ ഇന്ത്യാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയുമാണ് ഈ ചുമതലയുടെ ഭാഗമായി മാനസി ചെയ്യുക.യു.എസില്‍ റോഡ് ഐലന്റ് സ്‌കൂള്‍ ഓഫ് ഡിസൈനിലെ പഠനത്തിന് ശേഷം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍ മൂന്നു വര്‍ഷത്തെ സമഗ്ര പരിശീലനം പൂര്‍ത്തിയാക്കിയ മാനസി പിന്നീട് ടൊയോട്ട മെറ്റീരിയല്‍ ഹാന്‍ഡ്‌ലിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥിയായി. ബംഗളൂരുവിലെ സാക്ര വേള്‍ഡ് ഹോസ്പിറ്റലിന്റെ ഡിസൈനിങ് പങ്കാളിയായ മാനസി കെയറിങ് വിത്ത് കളര്‍ എ സന്നദ്ധസംഘടനയുടെ മാനേജിങ് ട്രസ്റ്റിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."