ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ എം.പി ജാബിര്‍ സെമിയില്‍; ശ്രീശങ്കര്‍ നിരാശപ്പെടുത്തി
ദോഹ: ഖത്തറില്‍ നടന്നുവരുന്ന ലോക അത് ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആശയും നിരാശയും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി. ജാബിര്‍ സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍, ലോംഗ്ജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ശ്രീശങ്കര്‍ മുരളി ഫൈനല്‍ കാണാതെ പുറത്തായി. ആദ്യ ഹീറ്റ്‌സില്‍ മത്സരിച്ച ജാബിര്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് സെമിയോഗ്യത സ്വന്തമാക്കിയത്. സമയം 49.62 സെക്കന്‍ഡ്.
അതേസമയം യോഗ്യതയ്ക്കായി ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ശ്രീശങ്കര്‍ പന്ത്രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. ദൂരം 7.62 മീറ്റര്‍. ശ്രീശങ്കറിന്റെ മികച്ച പ്രകടനമായ 8.20 മീറ്റര്‍ ആവര്‍ത്തിക്കാനായിരുന്നെങ്കില്‍ ഓവറോള്‍ രണ്ടാം സ്ഥാനത്തോടെ അടുത്ത റൗണ്ടിലെത്താമായിരുന്നു. ഗ്രൂപ്പ് എയില്‍ മത്സരിച്ച സൂപ്പര്‍ താരം ക്യൂബയുടെ യുവാന്‍ മിഗ്വല്‍ എച്ചേവരിയ 8.40 മീറ്റര്‍ ദൂരം കണ്ടെത്തി ഫൈനലിലേക്കെത്തി. സീസണിലെ മികച്ച സമയവും എച്ചേവരിയയുടെ പേരിലാണ്. 12 പേരാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 28 പേര്‍ മത്സരിച്ചു.
World Athletics: India's M P Jabir qualified for 400m Hurdles semis
#MPJabir qualifies for the semifinals in the men’s 400m hurdles at the World #Athletics Championships after finishing 3rd in Heat 1 with a time of 49.62 seconds. ????♂️??
— SAIMedia (@Media_SAI) 27 September 2019
We wish him the best! ??@KirenRijiju | @RijijuOffice | @DGSAI | @IndiaSports | @afiindia | #KheloIndia pic.twitter.com/2YDGFZIGyA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."