മൂന്നാം മത്സരത്തിനൊരുങ്ങി ഇന്ത്യ; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യതയുടെ മൂന്നാം മത്സരത്തിനൊരുങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ ഒമാനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ഖത്തറിനെ സമനിലയില്‍ തളക്കുകയും ചെയ്ത ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.
കൊല്‍ക്കത്തയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനേയാണ് ഇന്ത്യ നേരിടുന്നത്. ഇതിനുള്ള പ്രാധമിക ടീമിനെ കഴിഞ്ഞ ദിവസം സ്റ്റിമാച്ച് പ്രഖ്യാപിച്ചിരുന്നു. 29 അംഗ സാധ്യതാ ടീമിനെയാണ് സ്റ്റിമാച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെല്ലാം പ്രാഥമിക ടീമില്‍ ഇടം നേടിയിട്ടു@ണ്ട്.
ഇന്ത്യയേക്കാള്‍ റാങ്കിങ്ങില്‍ പിറകിലുള്ള ബംഗ്ലാദേശിനോട് ജയിച്ച് പോയിന്റ് ഉയര്‍ത്താന്‍ ഉറച്ചുതന്നെയാവും ഇന്ത്യ ഇറങ്ങുക. അടുത്ത മാസം 15നാണ് ബംഗ്ലാദേശിനെതിരേയുള്ള മത്സരം.
കഴിഞ്ഞ ര@ണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ റൗളിങ് ബോര്‍ഗസ് ടീമില്‍ ഇടം നേടിയിട്ടില്ല.
ഒമാനെതിരേയും ഖത്തറിനെതിരേയും മഞ്ഞക്കാര്‍ഡ് വാങ്ങിയ താരത്തിന് അടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ 80000 ത്തോളം കാണികള്‍ സ്റ്റേഡിയത്തിലെത്തണമെന്ന് പരിശീലകന് സ്റ്റിമാച്ച് അഭ്യര്‍ഥിച്ചിരുന്നു.
കാരണം ഖത്തറില്‍ നടന്ന മത്സരത്തില്‍ ടീമിന് ലഭിച്ച കാണികളുടെ സപ്പോര്‍ട്ടും സമനില പിടിക്കുന്നതില്‍ നിര്‍ണായകമായി എന്നാണ് സ്റ്റിമാച്ചിന്റെ വിലയിരുത്തല്‍.
അതിനാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഗാലറിയില്‍ കൂടുതല്‍ കാണികള്‍ എത്തണമെന്നും പരിശീലകന് അഭ്യര്‍ഥിച്ചു. ഉടന്‍ തന്നെ ക്യാംപ് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."