ജൈവ സാക്ഷരതായജ്ഞം: പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു
അതിരമ്പുഴ: ജൈവരീതിയിലുള്ള കൃഷിയും ഉറവിട മാലിന്യ സംസ്കരണവുമാണ് സമൂഹം അഭിമുഖീകരിക്കുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന് മന്ത്രി മാത്യൂ.ടി തോമസ് പറഞ്ഞു. എം.ജി സര്‍വകലാശാലയില്‍ ജൈവ സാക്ഷരതാ യജ്ഞത്തിന്റെ പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജല മലിനീകരണം, പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത്തരത്തില്‍ പരിഹാരം കാണേണ്ടതാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു രൂപപ്പെട്ട പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കപ്പെടുന്നത് വരും തലമുറയോടും പ്രകൃതിയോടും ചെയ്യുന്ന കടുത്തപാതകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ ഷറഫുദ്ദീന്, പ്രൊഫ. ടോമിച്ചന് ജോസഫ്, റിന്‍സിമോള്‍ മാത്യൂ, രജിസ്ട്രാര്‍ എം. ആര്. ഉണ്ണി സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്പശാലയില് കെ. വി. ദയാല്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."