ഡബ്ല്യൂ.ടി.ഒ മഴമഹോത്സവം; 'സ്പ്ലാഷ്-2017' ജൂലൈ ഒന്നുമുതല്‍
കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ മഴമഹോത്സവം 'സ്പ്ലാഷ്-2017' ജൂലൈ ഒന്നുമുതല്‍ കല്‍പ്പറ്റ ഫ്‌ളവര്‍ഷോ മൈതാനിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഴ മഹോത്സവം വീണ്ടും നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. തദ്ദേശീയരായ ടൂറിസം സംരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
മേളയുടെ പ്രധാന ആകര്‍ഷണമായ ബി.ടു.ബി മീറ്റില്‍ രാജ്യത്തിന് അകത്തു നിന്നും പുറത്ത് നിന്നുമുള്ള 450ഓളം സംരഭകര്‍ പങ്കെടുക്കും. ജൂലൈ ഒന്‍പത് വരെ നടക്കുന്ന മേളയില്‍ കേരളാ ടൂറിസത്തിന്റെ ഒന്‍പത് അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനായുള്ള തീമുകളാണ് ഓരോ ദിവസത്തേക്കുമായി സജ്ജീകരിച്ചിരിക്കുന്നത്. മണ്‍സൂണ്‍ മാരത്തോണാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. വാര്‍ത്താസമ്മേളനത്തില്‍ ്പ്ലാഷ് കണ്‍വീനര്‍ ജോസ് കൈനടി, കെ. രവീന്ദ്രന്‍, കെ.ആര്‍ വാഞ്ചീശ്വരന്‍, സി.വി ശൈലേഷ്, പ്രദീപ് മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."