ഭീകരതയ്‌ക്കെതിരേ ഒറ്റക്കെട്ടാവണം
ന്യൂയോര്‍ക്ക്: മനുഷ്യകുലം നേരിടുന്ന വലിയ വെല്ലുവിളിയാണ് ഭീകരതയെന്നും യു.എന്നിന്റെ അടിസ്ഥാനതത്വങ്ങളെ അതു പരുക്കേല്‍പിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതക്കെതിരേ ഒറ്റക്കെട്ടായി യുദ്ധം ചെയ്യാന്‍ ലോകരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തിന് പ്രചോദനമാണ്. ഐക്യവും സമാധാനവുമാണ് ലോകത്തിന് ഇന്ത്യയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതാപനത്തില്‍ ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണെങ്കിലും അതിനെതിരേ നടപടിയെടുക്കുന്നതില്‍ ഇന്ത്യ നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. ആഗോളതാപനം മൂലം പ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കുന്നു. 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജവിതരണരംഗത്ത് പ്രവര്‍ത്തിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര സൗരോര്‍ജസഖ്യം രൂപപ്പെടുത്താനും ശ്രമിച്ചുവരുന്നു. രാജ്യത്ത് ഒറ്റ ഉപയോഗ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിച്ചുവരുകയാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."