ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും: ചെന്നിത്തല
തൊടുപുഴ: ബന്ധുനിയമന വിഷയത്തില്‍ തെറ്റുകാരനായ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ഈ നിയമനത്തിലുണ്ട്. യോഗ്യതയില്‍ മാറ്റംവരുത്തിയത് മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇ.പി ജയരാജന് രാജിവയ്‌ക്കേണ്ടിവന്ന അതേ അവസ്ഥയാണ് ജലീലിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ജലീല്‍ രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ വേണം. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന തത്വം ജലീലിന്റെ കാര്യത്തിലും ബാധകമാണ്. നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുവന്ന് കൊടുക്കാവുന്നതല്ല സര്‍ക്കാരിലെയും കോര്‍പറേഷനിലെയും ജോലികള്‍. അതിന് നിയമവും ചട്ടവുമൊക്കെയുണ്ട്. വീട്ടിലെ ജോലി കൊടുക്കുന്നതുപോലെ കൊടുക്കേണ്ടതല്ല സര്‍ക്കാര്‍ ജോലിയെന്നും ചെന്നിത്തല പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്, അഡ്വ. എസ്. അശോകന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."