HOME
DETAILS

ബാബരി കേസില്‍ കല്യാണ്‍സിങിനെതിരേ കുറ്റംചുമത്തി; പിന്നാലെ ജാമ്യം

  
backup
September 28 2019 | 03:09 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf

 


ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങിനെതിരേ സി.ബി.ഐ കുറ്റംചുമത്തി. ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 153എ (ഇരുസമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍), 153ബി (രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ പ്രവര്‍ത്തിക്കല്‍), 295 (മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ ആക്രമിക്കല്‍), 295എ (മതവികാരം വ്രണപ്പെടുത്തുക), 505 (സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന വിധത്തിലുള്ള പ്രവര്‍ത്തി), 120ബി (കുറ്റകരമായ ഗൂഢാലോചന) എന്നീ വകുപ്പുകളാണ് കല്യാണ്‍ സിങിനെതിരേ ചുമത്തിയത്. കേസില്‍ കല്യാണ്‍ സിങ് ദിവസവും വിചാരണ നേരിടേണ്ടിവരുമെന്നും എന്നാല്‍, ആ ഘട്ടത്തില്‍ അദ്ദേഹം നേരിട്ടു ഹാജരാവേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ.കെ മിശ്ര പറഞ്ഞു.
കേസില്‍ ഇന്നലെ കല്യാണ്‍ സിങ് നേരിട്ട് ലഖ്‌നൗവിലെ വിചാരണക്കോടതിയില്‍ ഹാജരായിരുന്നു. നിയമത്തെ മാനിക്കുമെന്ന് കോടതിക്കു പുറത്തുവച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യു.പി മന്ത്രിയും കല്യാണ്‍ സിങിന്റെ കൊച്ചുമകനുമായ സന്ദീപ് സിങും അദ്ദേഹത്തോടൊപ്പം കോടതിയിലെത്തിയിരുന്നു.
1992 ല്‍ അയോധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണ്‍ സിങിന്റെ ഗവര്‍ണര്‍ പദവിയുടെ കാലാവധി കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ സി.ബി.ഐ കോടതി കുറ്റംചുമത്തിയത്. ഉന്നത ഭരണഘടനാ ചുമതലയായ ഗവര്‍ണര്‍ പദവിയെന്ന പരിരക്ഷ ഇല്ലാതായതോടെയാണ് അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ടിവരുന്നത്. എല്ലാം അറിഞ്ഞിട്ടും അയോധ്യയില്‍ വിന്യസിക്കപ്പെട്ട കേന്ദ്രസേനയെ ഉപയോഗിക്കാന്‍ ഉത്തരവിട്ടില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ കല്യാണ്‍ സിങിനെതിരേയുള്ളത്.
കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രതികള്‍ക്കെതിരേ 2017 ഏപ്രിലില്‍ ഗൂഢാലോചനാകുറ്റം പുനഃസ്ഥാപിച്ചിരുന്നു. ഇവര്‍ക്കു പുറമെ സംഘ്പരിവാര നേതാക്കളായ വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, വിഷ്ണുഹരി ഡാല്‍മിയ, രാംവിലാസ് വേദാന്തി, സ്വാധി റിതംബര, മഹന്ദ് നൃത്യഹോപാല്‍ദാസ്, ചമ്പത്ത് റായി, സതീഷ് പ്രധാന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ശിവസേനാ നേതാവ് ബാല്‍ത്താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍ എന്നിവര്‍ ഇതിനിടെ മരിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  16 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  22 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  41 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago