കേരളാ കോണ്‍ഗ്രസ് (എം) കര്‍ഷക പ്രക്ഷോഭം ശക്തമാക്കും: മോന്‍സ് ജോസഫ്
കടുത്തുരുത്തി: കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് സംസ്ഥാന വ്യാപകമായി നേതൃത്വം നല്‍കാന്‍ തീരുമാനിച്ചതായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.കടുത്തുരുത്തിയില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാണ്യവിളകളുടെ വിലയിടിവുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. കര്‍ഷകപെന്‍ഷന്‍ ഒരുവര്‍ഷക്കാലമായി വിതരണം ചെയ്യാന്‍ തയാറാകാത്ത കേരളസര്‍ക്കാര്‍ കൃഷിക്കാരോട് ഏറ്റവും വലിയ അവഗണനയാണ് കാണിക്കുന്നതെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി. റബര്‍ വിലസ്ഥിരതാ ഫണ്ട് 200 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 150 രൂപയ്ക്ക് കൃഷിക്കാരില്‍ നിന്ന് റബ്ബര്‍ വാങ്ങുന്ന പദ്ധതി തുടരണം. റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫിസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
21 ന് അഞ്ചിന് കടുത്തുരുത്തി നിയോജകമണ്ഡലം കര്‍ഷക കണ്‍വന്‍ഷന്‍ നടത്തും. പ്രസിഡന്റ് പി.എം. മാത്യുവിന്റെ അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ്. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, പാര്‍ട്ടി നേതാക്കളായ സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സ്റ്റീഫന്‍ പാറാവേലി, തോമസ് ടി. കീപ്പുറം, ജോണ്‍ നീലംപറമ്പില്‍, ജോസ് വഞ്ചിപ്പുര, കെ.ടി. സിറിയക്. സ്റ്റീഫന്‍ പനങ്കാലാ, ജോസ് തോമസ് നിലപ്പന, മാത്തച്ചന്‍ പുഞ്ചത്തലയ്ക്കല്‍, ടോമി ഓമല്ലൂക്കാരന്‍, പി.സി. കുര്യന്‍, പി.ടി. ജോര്‍ജ്ജ്, പി.എല്‍.എബ്രഹാം, ബെല്‍ജി ഇമ്മാനുവേല്‍, തോമസ് മുണ്ടുവേലി, തോമസ് പുളിക്കിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."