HOME
DETAILS
MAL
ബി.ജെ.പിയുടെ അജന്‍ഡകള്‍ വ്യക്തമാകുന്നു: മന്ത്രി മണി
backup
November 05 2018 | 23:11 PM
കോട്ടയം: ബി.ജെ.പി നേതാക്കളുടെ അജന്‍ഡകള്‍ ഓരോന്നായി വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി.
സര്‍ക്കാര്‍ ഒരു വിശ്വാസത്തിനും എതിരല്ല. എല്ലാ വിശ്വാസങ്ങളോടും ആദരവാണുള്ളത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അറിഞ്ഞുതന്നെയാണ് കളിച്ചിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്ന 600 കോടി മൂക്കുപ്പൊടി മേടിക്കാനേ തികയൂ.പ്രളയത്തെതുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ വിദേശത്ത് സഹോദരങ്ങളുടെ അടുത്ത് കൈനീട്ടാമെന്ന് തീരുമാനിച്ചപ്പോള്‍ അതിനും കേന്ദ്രസര്‍ക്കാര്‍ തുരങ്കംവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."