HOME
DETAILS

ഇനി നിയമസഭയിലും കരുത്തനായി ജോസഫ്

  
backup
September 28 2019 | 04:09 AM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be

 

 


തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി തോറ്റതോടെ നിയമസഭയില്‍ കരുത്തനായി പി.ജെ ജോസഫ്. ടോം ജോസ് പാലായില്‍ പരാജയപ്പെട്ടതോടെ ജോസ് കെ.മാണി വിഭാഗം എം.എല്‍.എമാരുടെ എണ്ണം രണ്ടായി ചുരുങ്ങി.
അതേസമയം, ജോസഫ് വിഭാഗത്തിന് മൂന്ന് എം.എല്‍.എമാരാണുള്ളത്. അഞ്ച് എം.എല്‍.എമാരാണ് കേരള കോണ്‍ഗ്രസ് എമ്മിന് ആകെയുള്ളത്. ഇതില്‍ പി.ജെ ജോസഫിനെ കൂടാതെ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ് എന്നിവര്‍ ജോസഫ് പക്ഷത്താണ്. റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരാണ് ജോസ് കെ. മാണിക്കൊപ്പമുള്ളത്.
കെ.എം മാണിയുടെ മരണത്തിനു പിന്നാലെ ജോസ് കെ.മാണി പാര്‍ട്ടിയില്‍ പിടിമുറുക്കിയതാണ് ജോസഫ് പക്ഷത്തേക്ക് ചായാന്‍ സി.എഫ് തോമസിനെ പ്രേരിപ്പിച്ചത്. നിയമസഭാ കക്ഷിനേതാവായി ജോസഫിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എതിര്‍പ്പ് അറിയിച്ച് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും സ്പീക്കര്‍ക്ക് മുന്നിലെത്തി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തീരുമാനം അറിയിക്കാനാണ് സ്പീക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതുവരെ മാണിയുടെ സീറ്റ് ജോസഫിന് അനുവദിച്ചു നല്‍കുകയും ചെയ്തിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നിലപാട് സ്വീകരിക്കുന്നത് ജോസഫായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  18 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  18 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago