കശ്മിര്: മധ്യവര്‍ത്തികളുമായി ചര്‍ച്ചക്കുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍
ജമ്മു: കശ്മിര് പ്രശ്നം സംബന്ധിച്ച് മധ്യവര്‍ത്തികളുമായി ചര്‍ച്ച നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. അടുത്ത ആറുമാസത്തിനുള്ളില്‍ ഇതിനുള്ള സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കുടിയേറിപ്പാര്‍ത്ത റോഹിംഗ്യന്‍ മുസ്ലിംകളുടെ ബയോമെട്രിക് വിവരങ്ങള്‍ രണ്ടുമാസത്തിനകം സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്ത് സുരക്ഷാ സൈന്യത്തിനുനേരെയുണ്ടാകുന്ന കല്ലേറ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് പ്രമുഖ പാര്‍ട്ടികളായ പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവ മത്സര രംഗത്തുനിന്ന് വിട്ടുനിന്ന കാര്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവര്‍ക്ക് അവരുടെ തെറ്റ് ബോധ്യപ്പെടാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."