ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എ.ബി.വി.പി സഖ്യത്തെ തരിപ്പണമാക്കി ഇടതുസഖ്യം
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ (എച്ച്.സി.യു) എ.ബി.വി.പി പിന്തുണയുള്ള സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ഥി കൂട്ടായ്മയെ തരിപ്പണമാക്കി ഇടതു വിദ്യാര്‍ഥി സഖ്യം. എസ്.എഫ്.ഐ, അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന് (എ.എസ്.എ), ദലിത് സ്റ്റുഡന്റ്സ് യൂനിയന്‍ (ഡി.എസ്.യു), ട്രൈബല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ (ടി.എസ്.യു) എന്നിവരുള്‍പ്പെട്ട ഇടതുസഖ്യം വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് തൂത്തുവാരി. എസ്.എഫ്.ഐയുടെ അഭിഷേക് നന്ദന് ആണ് പ്രസിഡന്റ്. എം. ശ്രീചരന്‍ (ഡി.എസ്.യു) വൈസ്പ്രസിഡന്റും ഗോപി സ്വാമി (എ.എസ്.എ) ജനറല്‍ സെക്രട്ടറിയും റാത്തോഡ് പ്രതീപ് (ടി.എസ്.എഫ്) ജോയിന്റ് സെക്രട്ടറിയും സുഹൈല്‍ അഹമ്മദ് (എസ്.എഫ്.ഐ) സ്പോര്‍ട്സ് സെക്രട്ടറിയും പ്രിയങ്ക ഭദ്രഷെട്ടി (എ.എസ്.എ) കള്‍ച്ചറല്‍ സെക്രട്ടറിയും ആയും തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ വിദ്യാര്‍ഥി യൂണിയന് നയിക്കുന്ന എ.ബി.വി.പിയെ അട്ടിമറിച്ചാണ് ഇടതുസഖ്യത്തിന്റെ തേരോട്ടം. ഒ.ബി.സി.എഫ്, എസ്.എല്‍.വി.ഡി എന്നീ സംഘടനകളുമായി സഖ്യംചേര്‍ന്നാണ് എ.ബി.വി.പി മത്സരിച്ചത്. എം.എസ്.എഫ്, ഫ്രട്ടേണിറ്റി സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു.
Left alliance swept HCU Students Union election
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."