കാമറൂണില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 81 പേരെ തട്ടിക്കൊണ്ടുപോയി
യവുന്ദെ: കാമറൂണില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 80 പേരെ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറന്‍ കാമറൂണിലെ ബാമന്ദെയില് ഇന്നലെ രാവിലെയാണ് സംഭവമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
78 കുട്ടികള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക ഗവര്‍ണര്‍ അഡോള്‍ഫ് ലേല ല്‍ ആഫ്രിക്യു പറഞ്ഞു.
സംഭവത്തിന് പിന്നില്‍ വിമത തീവ്രവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു. കുട്ടികള്‍ക്ക് 10 -14 ഇടയില്‍ പ്രായമാണുള്ളത്. സ്കൂളുകള്‍ ബഹിഷ്കരിക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് പ്രദേശത്ത് സ്വാതന്ത്ര്യം വേണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം.
ഫ്രഞ്ച് സംസാരിക്കുന്ന പ്രസിഡന്റ് പോള്‍ ബെയ്ലിക്കെതിരേ പ്രക്ഷോഭം നടത്തുന്ന വിമതര്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സ്കൂളുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. മിതവാദികള്‍ക്ക് മോചനദ്രവ്യം വേണ്ടെന്നും സ്കൂളുകള്‍ അടച്ചുപൂട്ടലാണ് അവരുടെ ആവശ്യമെന്നും കാമറൂണ്‍ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ച് മേധാവി ഫോങ്കി സാമുവല്‍ ഫോര്‍ബ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."